ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം

ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം. ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി നിലവിലെ 20 ആഴ്ചയില്‍ വര്‍ദ്ധിപ്പിക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കുകയായിരുന്നു.

ആഗോള തലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമായി പഠിച്ച ശേഷമാണ് നിയമ ഭേദഗതി തയാറാക്കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി.

പീഡനത്തിന് ഇരയാകുന്നവര്‍, നിര്‍ബന്ധ വേശ്യാവൃത്തി നടത്തേണ്ടി വരുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്‍.

ലോക്സഭ ഒരു വര്‍ഷം മുമ്പ് പാസാക്കിയതാണിത്. അതേസമയം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നതടക്കമുള്ള പ്രതിപക്ഷ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ശബ്ദ വോട്ടിനിട്ട് തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News