പ്രവാസികലാകാരനും കഥകളി നടനുമായ നാട്യശാല സുരേഷ് നിര്യാതനായി

ബഹ്‌റൈന്‍ മുന്‍ പ്രവാസിയും നാട്യശാല കഥകളി സംഘാംഗവും കഥകളി നടനുമായ നാട്യശാല സുരേഷ്(61) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി നാട്ടില്‍ ആശുപത്രിയിലായിരുന്നു. ഹൃദായാഘാതമാണ് മരണകാരണമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത ശേഷം പിന്നീട് യു എ ഇ യിലും ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. ബഹ്‌റൈനിലെ ചെണ്ട,ചുട്ടി വിദ്വാന്‍ ത്രിവിക്രമന്റെ കൂടെ ബഹ്‌റൈനിലെ കഥകളി ക്കാരുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാന്‍ ഏറെ യത്നിച്ചിരുന്നു. ബഹ്‌റൈനില്‍ സിനിമാപ്രവര്‍ത്തകര്‍ രാംഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കഥകളി വേഷവുമായി സഹകരിച്ചതും സുരേഷ് ആയിരുന്നു.

പ്രമുഖ കഥകളി നടന്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ കീഴില്‍ കഥകളി പഠനം ആരംഭിച്ച സുരേഷ്, നെല്ലിയോട് വാസുദേവന്‍ നമ്ബൂതിരി, ചന്ദ്രമന ഗോവിന്ദന്‍ നമ്ബൂതിരി എന്നിവരുടെ കീഴിലും വേഷങ്ങള്‍ അഭ്യസിച്ചിരുന്നു. ബാലീ വധത്തില്‍ സുഗ്രീവന്‍, ബാലീ വിജയത്തില്‍ ബാലീ തുടങ്ങിയ വേഷങ്ങളാണ് സുരേഷ് ഏറെയും കൈകാര്യം ചെയ്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News