ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നത് ; മുഖ്യമന്ത്രി

ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ബിജെപിയാണ് വരികയെന്ന് പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് എപ്പോഴാണ് ബിജെപിക്കെതിരെ പ്രതിരോധമായിട്ടുള്ളത്. നേമത്ത് കോണ്‍ഗ്രസിന്റെ വോട്ട് ആവിയായി പോയി. കേരളത്തിന്റെ ചരിത്രം തിരുത്തി നിയമസഭയില്‍ കയറാന്‍ ബിജെപിക്ക് അവസരമൊരുക്കി. ബിജെപി നേതാവ് പറഞ്ഞു 35 സീറ്റു തന്നാല്‍ ഞങ്ങള്‍ ഭരിക്കുമെന്ന്. ഇതിനര്‍ത്ഥം ബാക്കി സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് വാങ്ങാമെന്നാണ്. മുഖ്യമന്ത്രി വ്യക്തമാക്കി.

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളതെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും. അഴിമതി കൊടികുത്തി വാണ നാടിന്റെ ദുഷ്‌പേര് എല്‍ഡിഎഫ് വന്നതോടെ മാറിയെന്നും മുഖ്യമന്ത്രി സംസ്ഥാന പര്യടനത്തിനിടെ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തെ കേരള സര്‍ക്കാര്‍ എതിര്‍ത്തു. നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ആദ്യം സര്‍ക്കാര്‍ സന്നദ്ധമായി. ബിജെപി ഗവണ്‍മെന്റിനെതിരെ യോജിച്ച സമരം വേണ്ടെന്ന് യുഡിഎഫ് നിലപാടെടുത്തു. ബിജെപിക്ക് കോണ്‍ഗ്രസും ലീഗും ഒരുപോലെ പിന്തുണ കൊടുത്തു. കൊലിബി സഖ്യമടക്കം കണ്ടു. ഇടത് പക്ഷത്തിന് മാത്രമേ ബിജെപിയെ പ്രതിരോധിക്കാനാവൂ.

ഏറ്റവും ഭരണമികവിനുള്ള അംഗീകാരം കേരളത്തിന് ലഭിച്ചു. അഴിമതി കൊടികുത്തിവാണ നാടിന്റെ ദുഷ്‌പേര് എല്‍ഡിഎഫ് വന്നതോടെ മാറി.
ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. അതോടെകേരളത്തില്‍ ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപങ്ങള്‍ക്ക് സന്നദ്ധമായി വന്നു. കേരളം മാറുന്നു. തൊഴില്‍ സാധ്യതകള്‍ ഉണ്ടായി. കുഞ്ഞുങ്ങളുടെ മനം കുളിരുന്ന സ്‌കൂള്‍ വന്നു.
കേരളം നമ്പര്‍ വണ്‍ എന്ന് നീതി അയോഗ് കണ്ടെത്തി. കോവിഡില്‍ രാഷ്ട്രങ്ങള്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ നമ്മള്‍ പ്രതിരോധിച്ചു നിന്നു.
ലോകത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക്. ജീവിത ശൈലി രോഗമുള്ളവരുടെ നാടായ കേരളത്തിലാണ് ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചത്. നാടിന്റെ ഒരുമയും ഐക്യവും ആരോഗ്യമേഖലയുടെ മികവും ഇതിന് സഹായിച്ചു. മുഖ്യമന്ത്രി പറഞ്ഞു.

മാറ്റങ്ങള്‍ കുറിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. വിഭവം കുറവാണ്,വിഭവശേഷി കുറവാണ്. ബജറ്റിന് പുറത്ത് പണം സര്‍ക്കാര്‍ കണ്ടെത്തി.
കിഫ്ബിയിലൂടെ അത് സാധ്യമായി. അടിസ്ഥാന വികസനത്തിന് അന്‍പതിനായിരം കോടിയായിരുന്നു ലക്ഷ്യം വച്ചത്. അറുപതിനായിരം കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി. കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബിജെപിയും വരികയാണ്. കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. കിഫ്ബിയെ ശരിയാക്കി കളയാമെന്ന് ധരിക്കണ്ട. നിയമ വിരുദ്ധമായി കാര്യങ്ങള്‍ക്ക് പോയാല്‍ ഈ മണ്ണില്‍ ആ വിരട്ടല്‍ നടക്കില്ല.ഇത് പ്രത്യേക മണ്ണാണെന്നും ഇടത് പക്ഷ മണ്ണാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here