പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവ്‌ കെ ബാലകൃഷ്ണൻ നിര്യാതനായി

പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവും കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് വെൽഫേർ ഫണ്ട് ബോർഡ് ചെയർമാനുമായ കെ ബാലകൃഷ്ണൻ (72) നിര്യാതനായി. സിപിഐ എം കാസർകോട് ജില്ലാകമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌. കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ മൂർഛിച്ചതിനാൽ ഐസിയുവിലേക്ക്‌ മാറ്റി. ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അന്ത്യം.

കേരള ദിനേശ് കേന്ദ്ര സംഘം ഡയറക്ടറാണ്. ബീഡിത്തൊഴിലാളിയായി ജീവിതംആരംഭിച്ച ബാലകൃഷ്‌ണൻ പൊതു പ്രവർത്തനത്തിലുടെ തൊഴിലാളി നേതാവായി മാറി. ബീഡി – ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറി, കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം, സിഐടിയു അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം, ദീർഘകാലം സിഐടിയു ജില്ല പ്രസിഡന്റ്‌ എന്നീനിലകളിൽ പ്രവർത്തിച്ചു. കാസർകോട്‌ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. ദിനേശ് ബീഡിയിൽ നിന്ന് മേസ്തിരിയായി വിരമിച്ചു.

ഭാര്യ: കെ വി സരോജിനി. മക്കൾ: കെ വി സിന്ധു (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ്, കാഞ്ഞങ്ങാട്), കെ വി സന്ധ്യ (ചെത്തുതൊഴിലാളി സൊസൈറ്റി പള്ളിക്കര), കെ വി സരിത. മരുമക്കൾ: കൃഷ്ണൻ, ബിജു, സജു . സഹോദരങ്ങൾ: രാമചന്ദ്രൻ, കുഞ്ഞിപ്പെണ്ണ്, പരേതയായ മാധവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News