കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; അടുത്ത മൂന്നു ദിവസം ഇടിമിന്നല്‍, കനത്ത ചൂട്; അതീവ ജാഗ്രത വേണം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി.

ഈ സമയത്തെ ഇടിമിന്നല്‍ അപകടകാരിയാണും ജീവനും വൈദ്യുതോപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം ഉണ്ടാക്കുമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികളെ തുറസ്സായ സ്ഥലങ്ങളിലും ടെറസിലും കഴിക്കാന്‍ അനുവദിക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂടു വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അന്തരീക്ഷ താപനില മൂന്നു ഡിഗ്രിവരെ ഉയര്‍ന്നേക്കാം. അതിനാല്‍ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമാണ് കേരളം. സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനുമുള്ള സാധ്യത, അതിനാല്‍ വളരെ കൂടുതലാണ്.

താപനില ഇത്തരത്തില്‍ ഉയരുന്നത് നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍, പകല്‍ സമയം 11 മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here