വര്‍ഗീയ ചേരിതിരിവുണ്ടാക്കി മതേതരത്വം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ് കോണ്‍ഗ്രസ്; തുറന്നടിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ മാത്രമല്ല, രാജ്യവും ഈ തിരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയും മതേതതരത്വവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും മതേതര ശക്തികള്‍ക്കല്ലാം പ്രചോദനമാണ് കേരളത്തിലെ സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക മേഖലയും ബദല്‍ സംവിധാനമാണ് കേരളത്തിലുള്ളത്. കോണ്‍ഗ്രസ് ആഗോളവല്‍ക്കരണത്‌ന്റെ നേരവകാശികളാണ്. ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും സ്വന്തം കുഞ്ഞ് എന്ന നിലയിലാണ് കോണ്‍ഗ്രസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ചേരിതിരിവുണ്ടാക്കി മതേതരത്വം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ് കോണ്‍ഗ്രസെന്നും വര്‍ഗീയതയോട് സമരസപ്പെട്ടു പോവുകയാണ് കോണ്‍ഗ്രസിന്റെ പതിവെന്നും അദ്ദേഹം പറഞ്ഞു.

അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ലെന്നും സ്വയം വില്‍പനക്കുവെക്കുന്ന ചരക്കായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News