മുന്നണി ചിത്രം തെളിഞ്ഞതോടെ ആറൻമുളയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറി

മുന്നണി ചിത്രം തെളിഞ്ഞതോടെ ആറൻമുളയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറി. മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ തിരികെ പിടികെ പിടിക്കാനാണ് യു ഡി എഫ് ശ്രമം. എൻഡിഎ യും പ്രചരണ രംഗത്ത് സജീവമായി.

വാശിയേറിയ പോരാട്ടത്തിൻ്റെ ചിത്രം തെളിയുന്ന മണ്ഡലമാണ് ആറൻമുള . സിറ്റിങ് എംഎൽഎ വീണാ ജോർജിലൂടെ രണ്ടാം തവണയും മണ്ഡലം നിലനിർത്തുകയാണ് എൽഡിഎഫ് ലക്ഷ്യം.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തന്നെയാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. മറ്റ് മുന്നണികൾ സ്ഥാനാർത്ഥി നിർണയത്തിൽ തട്ടി നീണ്ടു പോയപ്പോഴും ഇടതുമുന്നണി ആദ്യഘട്ട പ്രചാരണങ്ങളുടെ അവസാന ലാപ്പ് പിന്നിടാനൊരുങ്ങുകയാണ്

വികസനമെന്ന പേരിൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളാണ് മണ്ഡലത്തിലുള്ളതെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ.ശിവദാസൻ നായരുടെ അവകാശവാദം. മണ്ഡലത്തിലെ വോട്ടർമാരുടെ മനസ് ഇപ്രാവശ്യം മറിച്ചാണ് ചിന്തിക്കുകയെന്നു ശിവദാസൻ നായർ

ശക്തമായ മത്സരം കാഴ്ചവെക്കാൻ ബി ജെ പിയും മത്സരരം aത്ത് സജീവമായി കഴിന്നു. ഓർത്തഡോക്സ് സഭാംഗമായ ബിജു മാത്യുവാണ് ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here