കടകംപള്ളി സുരേന്ദ്രന്റെ വിജയത്തിനായി ചുവരെഴുത്തുമായി ഒരു സംഘം വനിതകൾ

ചുവരെഴുത്തിന് എഴുത്തുകാരെ കിട്ടാനുള്ള ബുദ്ധിമുട്ടിൽ നിന്നാണ് ഇവർ ബ്രഷ് കയ്യിൽ എടുത്തത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം രേവതി അനീഷിന്റെ നേതൃത്വത്തിലാണ് ഇവരിറങ്ങിയത്.

റെജി ശ്രീകാര്യം, സോണി, നിഷ എന്നിവരാണ് സംഘത്തിൽ ഉള്ള മറ്റുള്ളവർ. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് ശ്യാമ ഒപ്പം ഉണ്ടായിരുന്നു. പങ്ങപ്പാറ ദേശീയപാതയോരത്താണ് ഇവർ ചുവരെഴുത്ത് നടത്തിയത്.

നവമാധ്യമങ്ങൾ വഴി ചിത്രങ്ങൾ പ്രചരിച്ചതോടെ ഇവരേ ചുവരെഴുത്തിനായി ക്ഷണിച്ചു കൊണ്ട് സഹപ്രവർത്തകരുടെ വിളികളെത്തി. ഇനിയും ചുവരുകൾ എഴുതാൻ എല്ലാ സഹായവും ഇവർക്ക് ചെയത്‌ നൽകുമെന്ന് നഗരസഭ വികസന കാര്യ അധ്യക്ഷ എൽ എസ് ആതിര വാഗ്ദാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News