മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുഹമ്മദലിയുടെ പിന്തുണ ഇത്തവണ എല്‍.ഡി.എഫിന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദലിയുടെ പിന്തുണ ഇത്തവണ എല്‍.ഡി.എഫിന്. ആലുവയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന നിഷാദിന് കെട്ടി വെക്കാനുള്ള പണം നല്‍കിയാണ് കെ.മുഹമ്മദലി ആലുവയില്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ കെ മുഹമ്മദലിക്ക് ഒട്ടും സംശയമില്ല.തന്റെ മരുമകളും എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ഷെല്‍ന നിഷാദിനുതന്നെയാണ് തന്റെ വോട്ടെന്ന് അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞു.കെട്ടിവെക്കാനുള്ള പണം നല്‍കി ആശീര്‍വദിച്ചാണ് മുഹമ്മദലി ഷെല്‍നക്ക് പിന്തുണ അറിയിച്ചത്.

നിയമസഭാംഗമെന്ന നിലയില്‍ വലിയ അനുഭവസമ്പത്തിനുടമയായ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ മത്സരിക്കാനിറങ്ങുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഷെല്‍ന നിഷാദ് പറഞ്ഞു.

രണ്ടരപ്പതിറ്റാണ്ടുകാലം ആലുവയില്‍ എം എല്‍ എയായിരുന്ന കെ മുഹമ്മദലി 2006 ല്‍ എല്‍.ഡി.എഫിലെ അ ങ യൂസഫിനോട് തോറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.നിലവില്‍ ആലുവയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരികളിലൊരാളായിരിക്കെയാണ്, മുഹമ്മദലി, ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel