ടി പി രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കി

ടി പി രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കി. പേരാമ്പ്ര നിയമസഭാ മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുന്ന ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ് അംഗം കൂടിയായ ടി പി രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക കൈമാറി.

ചടങ്ങില്‍ ടി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ രാഷ്ടയത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ മുഹമ്മദ് പേരാമ്പ്ര പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം ഷിജി കൊട്ടാരയ്ക്കല്‍, ഖാദര്‍ വെള്ളിയൂര്‍, എടവന സുരേന്ദ്രന്‍, എം സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News