ഗീബൽസിനെയാണ് കോൺഗ്രസും ബിജെപിയും അനുകരിക്കുന്നത്: മുഖ്യമന്ത്രി

ഗീബൽസിനെയാണ് കോൺഗ്രസും ബിജെപിയും അനുകരിക്കുന്നതെന്ന് പിണറായി വിജയൻ. കൊടുവള്ളിയിൽ ഇടത് പക്ഷത്തിൻ്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേമത്ത് വോട്ട് നൽകി നിയമസഭയിൽ കയറാൻ ബിജെപിയെ സഹായിച്ച കോൺഗ്രസ് ഇന്നും ആ സഹായം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 നേമത്തെ കോണ്‍ഗ്രസ് വോട്ട് ആവിയായി. സംസ്ഥാനത്ത് വോട്ട് കച്ചവടം നടന്നെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ വെളിപ്പെടുത്തി.ഒ രാജഗോപാലും തുറന്നുസമ്മതിക്കുന്നു. ബിജെപി സഹായിച്ചാണ് ഒ രാജഗോപാല്‍ ജയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നു. കേള്‍ക്കുന്നവര്‍ പോലും ആശ്ചര്യപ്പെടുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടായി. ലോക രാഷ്ട്രങ്ങള്‍ കേരളത്തെ ആശ്ചര്യത്തോടെ നോക്കുന്നുവെന്നും മുഖ്യമന്ത്രി സംസാരിച്ചു.

കോവിഡ് കൃത്യമായി പ്രതിരോധിക്കാനായി. ആരോഗ്യമേഖലയിലെ ഇല്ലായ്മയുടെ കാലം കഴിഞ്ഞു. രണ്ടര ലക്ഷം ആളുകള്‍ക്ക് വീടായി. പാവങ്ങളോട് എങ്ങനെയാണ് യുഡിഎഫിനു കാരുണയില്ലാതെയായത്. 158000 പേര്‍ക്ക് നിയമനം നടത്തിയ സര്‍ക്കാര്‍ ആണിത്.ഐ ടി മേഖലയില്‍ വലിയ മാറ്റമുണ്ടായി. സ്റ്റാര്‍ട്ടപുകളില്‍ രാജ്യത്ത് ഒന്നാമത്തെത്തി.

നുണകള്‍ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ചേരിതിരിവുണ്ടാക്കി മതേതരത്വം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ് കോണ്‍ഗ്രസ്. വര്‍ഗീയതയോട് സമരസപ്പെട്ടു പോവുകയാണ് കോണ്‍ഗ്രസിന്റെ പതിവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News