മഹാരാഷ്ട്ര അതീവ ഗുരുതരാവസ്ഥയില്‍ ; മുംബൈ റെഡ് സോണില്‍

ഈ വര്‍ഷത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മഹാരാഷ്ട്ര കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,179 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുംബൈ നഗരത്തില്‍ 2,377 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

കുറച്ചുകാലമായി മഹാരാഷ്ട്രയിലെ ദൈനംദിന അണുബാധകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, സംസ്ഥാനത്തിലെ രോഗികളുടെ എണ്ണവും ആശങ്കയ്ക്ക് കാരണമാകുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 84 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പ്രത്യേക പരാമര്‍ശത്തിനായി വന്ന യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പങ്കെടുത്തു.

പൂനെയില്‍ ബുധനാഴ്ച 1,954, നാഗ്പൂര്‍ സിറ്റി 1,951, ബുള്‍ദാന 435, നവി മുംബൈ 251, താനെ 373 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഗ്പൂര്‍ ജില്ലയില്‍ 3,370 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൂനെയിലെ നാഗ്പൂര്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ നിരവധി ജില്ലകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ സംസ്ഥാനം മുഴുവന്‍ ലോക്ക് ഡൌണ്‍ തിരികെ കൊണ്ടുവരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മുംബൈ നഗരത്തിലും ഭാഗികമായി ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും സാമ്പത്തിക മേഖലയെ തളര്‍ത്തുന്ന തീരുമാനം എടുക്കുന്ന കാര്യത്തില്‍ നിസ്സഹായാവസ്ഥയിലാണ് സര്‍ക്കാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News