ജനങ്ങളോടുള്ള വാക്ക് പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു സാധിക്കുന്നു എന്നത് വലിയ സംതൃപ്തി നല്‍കുന്നു ; എം എം മണി

ജനങ്ങളോടുള്ള വാക്ക് പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാരിനു സാധിക്കുന്നു എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് വലിയ സംതൃപ്തി നല്‍കുന്ന ഒന്നാണെന്ന് മന്ത്രി എം എം മണി. അതിലെല്ലാമുപരി സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിനും വ്യാവസായിക-വാണിജ്യ പുരോഗതിയ്ക്കും പുതിയ ഊര്‍ജ്ജം പകരാന്‍ കെല്പുള്ള ഒരു പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത് നമ്മുടെ നാടിനാകെ സന്തോഷം പകരുന്ന കാര്യമാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

മലയോര ഹൈവേ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂര്‍വം പ്രവചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബൃഹദ് പദ്ധതി അതിവേഗം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഹൈവേയുടെ തുടക്കമായ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുളള ഭാഗവും, കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഭാഗവും പുനലൂര്‍ കെഎസ്ആര്‍ടിസി ജങ്ഷന്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള ഭാഗവും ഇതിനോടകം നാടിന് സമര്‍പ്പിച്ചുകഴിഞ്ഞു. എം എം മണി കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മലയോര ഹൈവേ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂര്‍വം പ്രവചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബൃഹദ് പദ്ധതി അതിവേഗം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഹൈവേയുടെ തുടക്കമായ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുളള ഭാഗവും, കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഭാഗവും പുനലൂര്‍ കെഎസ്ആര്‍ടിസി ജങ്ഷന്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള ഭാഗവും ഇതിനോടകം നാടിന് സമര്‍പ്പിച്ചുകഴിഞ്ഞു.

കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാത്ഥാര്‍ഥ്യമാകുന്നത്.

ജനങ്ങളോടുള്ള വാക്ക് പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാരിനു സാധിക്കുന്നു എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് വലിയ സംതൃപ്തി നല്‍കുന്ന ഒന്നാണ്. അതിലെല്ലാമുപരി സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിനും വ്യാവസായിക-വാണിജ്യ പുരോഗതിയ്ക്കും പുതിയ ഊര്‍ജ്ജം പകരാന്‍ കെല്പുള്ള ഒരു പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത് നമ്മുടെ നാടിനാകെ സന്തോഷം പകരുന്ന കാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News