വോട്ട് ചോദിച്ചെത്തിയ എംബി രാജേഷിന് വോട്ടിന്റെ ഉറപ്പും മാപ്പിളപ്പാടിന്റെ മധുരവും നല്‍കി അസ്ലം

വോട്ട് ചോദിച്ചെത്തിയ എംബി രാജേഷിന് വോട്ടും മാപ്പിളപ്പാട്ടിന്റെ മധുരവും നല്‍കി പട്ടിത്തറയിലെ അസ്ലം. പട്ടിത്തറ പഞ്ചാത്തിലെ പ്രചാരണത്തിനിടെയാണ് പട്ടിത്തറ കക്കാട്ടിരിയിലെ അസ്ലമിന്റെ കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷെത്തിയത്. അസ്ലം നന്നായി പാട്ടു പാടുമെന്ന് നാട്ടുകാര്‍.

അസ്ലമിനെ ചേര്‍ത്ത് പിടിച്ച് ഒരു പാട്ട് കേള്‍ക്കണമെന്ന് എംബി രാജേഷ്. മനോഹരമായ മാപ്പിളപ്പാട്ട് എംബി രാജേഷിനായി പാടി… പ്രചാരണത്തിനിടയില്‍ അസ്ലമിനൊപ്പമുള്ള നിമിഷങ്ങള്‍ എംബി രാജേഷ് ഫേസ് ബുക്കില്‍ പങ്കുവെച്ചു…

തൃത്താല ഹൃദയം കൊണ്ട് എംബി രാജേഷിനെ ചേര്‍ത്ത് പിടിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന് ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹവും സ്വീകരണവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here