കോ‍ഴിക്കോട് എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥി ഇന്ന് പത്രിക സമര്‍പ്പിക്കും

കോഴിക്കോട് എലത്തൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഇന്ന് നാമനിർദേശ പത്രിക നൽകും. കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേശ് മണിയാണ് വിമതനായി മത്സരിക്കുന്നത്.

സീറ്റ് എന്‍സികെ ക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ്  തീരുമാനം. പേരാമ്പ്ര സീറ്റ് ലീഗിന് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് വിമത കോൺഗ്രസ് കൺവൻഷൻ ഇന്ന്, സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കിയാണ് കൺവൻഷൻ വിളിച്ചു ചേർത്തത്.

മാണി സി കാപ്പന്‍റെ എന്‍സികെയ്ക്ക് എലത്തൂര്‍ സീറ്റ് വിട്ടുനല്‍കിയതില്‍ പ്രാദേശിക കോണ്‍ഗ്രസ് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഡിസിസി ഓഫീസിന് മുന്നില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധമുയര്‍ന്നിട്ടും തീരുമാനത്തില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്‍മാറാത്തതോടെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇടപെട്ട് യുവി ദിനേശ് മണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നു. യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്‍സികെയുടെ സുള്‍ഫിക്കര്‍ മയൂരിയും ഇന്ന് തന്നെയാണ് പത്രിക സമര്‍പ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel