കൈരളി ന്യൂസ് ലോഗോ ഉപയോഗിച്ച് വ്യാജവാര്‍ത്ത; പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

കൈരളി ന്യൂസ് ഓണ്‍ലൈന്‍ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

കൈരളി ന്യൂസ് മൊബൈല്‍ ആപ്പില്‍ വന്ന വാര്‍ത്ത എന്ന നിലയില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണ് ഇത് നിര്‍മിച്ചവര്‍ക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പങ്കുവച്ചവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും.

ബിന്ദു അമ്മിണിയുടെ ചിത്രം ഉള്‍പ്പെടെ വച്ചുകൊണ്ടാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഫെയ്സ്ബുക്കില്‍ വിജയകുമാര്‍ മഞ്ചാടി എന്ന ഐഡിയിലാണ് കൈരളി ന്യൂസ് മൊബൈല്‍ ആപ്ലിക്കേഷന്റെ ഹോം പേജില്‍ വന്നതെന്ന തരത്തില്‍ വ്യാജ വാര്‍ത്തയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here