നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി നിലവിലെ എംപിയായ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മല്ലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിനായി വോട്ട് അഭ്യര്‍ത്ഥിച്ച് തമിഴ് സിനിമാ താരം പ്രകാശ് രാജ്.
സത്യസന്ധരായ കരുത്തരായ യുവാക്കളെയാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത് മലപ്പുറത്ത് നിന്നും ജനവിധി തേടുന്ന വിപി സാനു അത്തരത്തിലൊരാളാണ് കേരളം ശരി തെരഞ്ഞെടുക്കുമെന്ന് ഞാന്‍ വിശ്വാസിക്കുന്നുവെന്നും.
വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങളാല്‍ രൂപപ്പെട്ട നേതാവാണ് വിപി സാനുവെന്നും വിപി സാനുവിന് എല്ലാ വിധ വിജയാശംസകളും നേരുന്നുവെന്നുമാണ് പ്രകാശ് രാജ് ആശംസാ വീഡിയോയില്‍ പറയുന്നു.
ദില്ലിയില്‍ കര്‍ഷക സമരത്തിലുള്‍പ്പെടെ സജീവമായി പങ്കെടുക്കുന്ന സാനുവിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ നിലയില്‍ സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്
Get real time update about this post categories directly on your device, subscribe now.