ആറരക്കോടിയുടെ ആ നിധിയെവിടെ? ഡി വൈ എഫ് ഐയുടെ ട്രഷര്‍ ഹണ്ട് ചലഞ്ചില്‍ പങ്കെടുക്കാം

വയനാട്ടില്‍ ഡി വൈ എഫ് ഐ ഒരു വ്യത്യസ്തമായ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. നിധികണ്ടെത്തലാണ് മത്സരം. എന്താണീ നിധിയെന്നറിയണ്ടേ. അഞ്ഞൂറ് ഓട്ടോറിക്ഷകള്‍.

തൊഴില്‍രഹിതരായ ആദിവാസി യുവതികള്‍ക്ക് 2011-16 കാലത്ത് 6,54,75000 രൂപ മുടക്കി വിതരണം ചെയ്ത ഓട്ടൊറിക്ഷകള്‍ കണ്ടെത്തുന്നതിനാണ് ഡി വൈ എഫ് ഐ ട്രഷര്‍ ഹണ്ട് ചലഞ്ച് സംഘടിപ്പിക്കുന്നത്. പി കെ ജയലക്ഷ്മി മന്ത്രിയായിരുന്ന കാലത്ത് 250 ഓട്ടോറിക്ഷകള്‍ വയനാട്ടില്‍ വിതരണം ചെയ്തിരുന്നു. 500 എണ്ണമാണ് ആകെ വാങ്ങിയത്. നിലവാരമില്ലാത്ത വാഹനങ്ങള്‍ എന്നാല്‍ ആര്‍ക്കും ഉപയോഗിക്കാനായില്ല.1,30,950 രൂപയായിരുന്നു ഓരോന്നിനും വില.ഈ ഓട്ടോറിക്ഷകള്‍ കണ്ടെത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ട്രഷര്‍ ഹണ്ട് ചലഞ്ച്.

കണ്ടെത്തുന്ന ”നിധി”യുടെ ചിത്രങ്ങള്‍ 9747373171 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യാം. കൂടുതല്‍ ചിത്രങ്ങള്‍ ആയക്കുന്നവര്‍ വിജയികളാവും. വീഡിയോകള്‍ പകര്‍ത്തി ലിങ്കുകളും നല്‍കാം. യു ഡി എഫ് ഭരണകാലത്തെ അഴിമതികള്‍ ജനം മറക്കരുതെന്ന ഉദ്ദേശത്തോട് കൂടിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നതെന്ന് ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി കെ റഫീഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News