
കേരളത്തിലെ കോണ്‍ഗ്രസ്- ബിജെപി സഖ്യത്തെ കുറിച്ചുള്ള ഒ രാജഗോപാലിന്റെ പ്രതികരണം ചില മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാത്തതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരളത്തില്‍ ബിജെപി കോണ്‍ഗ്രസ് സഖ്യമുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇടതുപക്ഷത്തിന് ജയിച്ചുവരാന്‍ ഒരു വര്‍ഗ്ഗീയ ശക്തിയുടേയും പിന്തുണ വേണ്ടെന്നും ഒ രാജഗോപാലിന്റെ പ്രതികരണത്തെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ത് പറയാനുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഈ പ്രതികരണങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക് മാത്രം വാര്‍ത്തയല്ലെന്നും ഇത്തരം പ്രതികരണങ്ങള്‍ വരുമ്പോള്‍ ചെവിയില്‍ പഞ്ഞി തിരുകിയ അവസ്ഥയിലാണ് മാധ്യമങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ബിജെപിയുടെ പ്രവര്‍ത്തന രീതി മാറ്റണമെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ പ്രസ്താവന നടത്തിയിരുന്നു. വെറുതെ കുറ്റം പറയുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍ പോര. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ചുമതല കൂടി പാര്‍ട്ടിക്കുണ്ടെന്നും ഒ രാജഗോപാല്‍ ബിജെപിയെ വിമര്‍ശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here