സഹോദരി സഹോദരന്മാരെ നിങ്ങളുടെ ഇടയിലൂടെ വളര്‍ന്നുവന്ന ഒരുവനാണ് ഞാന്‍…കേരളക്കരയൊന്നടങ്കം ഏറ്റെടുത്ത പിണറായി വിജയന്റെ വൈറല്‍ വീഡിയോ

സഹോദരി സഹോദരന്മാരെ നിങ്ങളുടെ ഇടയിലൂടെ വളര്‍ന്നുവന്ന ഒരുവനാണ് ഞാന്‍. ആ വാക്കുകള്‍ക്ക് എന്നത്തെയുംപോലെ ഉറപ്പുണ്ടായിരുന്നു. തുടര്‍ഭരണം നേടി കേരളജനതയ്ക്ക് കരുതലും കാവലുമായി ഇനിയും തുടരുമെന്ന ഉറപ്പ്. മൂന്നരക്കോടി ജീവിതങ്ങള്‍. മൂന്നരക്കോടി സ്വപ്നങ്ങള്‍. ഒരു കുടക്കീഴില്‍…അണിനിരന്ന നാളുകള്‍..ഒരു പുതിയ ലോകത്തെ തന്നെ കെട്ടിപ്പടുത്ത സര്‍ക്കാറിന്റെ ആര്‍ജ്ജവം ഇന്നും ചോരാതെ കേരളക്കരക്ക് അഭിമാനമായി നിലകൊള്ളുന്ന എല്‍ഡിഎഫിന്റെ അമരക്കാരന്‍…കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തിലെ ജനതയുടെ വോട്ട് അഭ്യര്‍ഥിച്ചുള്ള വീഡിയോ നമുക്ക് കാട്ടിത്തരുന്നതും ഇതൊക്കെത്തന്നെയാണ്.

കഴിഞ്ഞ 5 വര്‍ഷക്കാലം കേരളക്കരയാകെ എല്‍ഡിഎഫ് നല്‍കിയ വികസന ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ അതുവഴി ഓരോ മലയാളികളുടെയും മുഖത്ത് വിടര്‍ന്ന പുഞ്ചിരി അതാണ് തുടര്‍ഭരണമുണ്ടാകുമെന്ന ഉറപ്പിന് ബലം നല്‍കുന്നതെന്ന യാഥാര്‍ഥ്യവും വീഡിയോയില്‍ തെളിഞ്ഞുകാണുന്നു.

പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ നാള്‍വഴികള്‍ ചരിത്രത്തിലേതെന്നപോലെ തന്നെ വീഡിയോയിലും ഇടം നേടിയിരിക്കുന്നു. ചെറുപ്പം മുതല്‍ തന്നെ അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം ചിത്രങ്ങളായി ഈ വീഡിയോയില്‍ തെളിഞ്ഞ് കാണാനാകും.

സഹോദരി സഹോദരന്മാരെ നിങ്ങളുടെ ഇടയിലൂടെ വളര്‍ന്നുവന്ന ഒരുവനാണ് ഞാന്‍. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തവണയും ധര്‍മടം മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി എന്നെയാണ് സിപിഐ എം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2016 നു മുന്‍പ്. അഴിമതിയുടെ ദുര്‍ഗന്ധം പേറി നിന്ന ഒരു സംസ്ഥാനമായിരുന്നു ഇത്. എന്നാല്‍ ഇന്ന് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും അഴിമതി ഏറ്റവും കുറഞ്ഞ പ്രദേശമായി കേരളത്തെ ആണ് അംഗീകരിക്കുന്നത്.
നമ്മുടെ ചെറിയ നാടിനെ ഒട്ടേറെ ദേശീയ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ തേടിയെത്തുന്നു. ആരോഗ്യ രംഗത്ത് നാം നേടിയ മികവ് കായിക വിദ്യാഭ്യാസ രംഗത്ത് നാം നേടിയ മികവ് ഇതെല്ലാം ലോകം തന്നെ ശ്രദ്ധിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു.

ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് നിങ്ങള്‍ എന്റെ അടയാളമായ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. എന്ന് പറഞ്ഞാണ് പിണറായി വിജയന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

മതഭേദം ഏതുമിയലാത്ത മാനുഷിക സത്തയായ് തെളിക നാം…എന്ന ഗാനത്തോടെ പിണറായി വിജയന്റെ ശക്തമായ സ്ഥാനാര്‍ഥി പ്രഭാവത്തെ എടുത്തുകാട്ടുന്നുണ്ട്…

മൂന്നരക്കോടി ജീവിതങ്ങള്‍. മൂന്നരക്കോടി സ്വപ്നങ്ങള്‍. ഒരു കുടക്കീഴില്‍… ഒരു പുതിയ ലോകത്തെ തന്നെ കെട്ടിപ്പടുത്ത സര്‍ക്കാറിന്റെ ആര്‍ജ്ജവം… പ്രളയത്തിലും പേമാരിയിലും നിപ്പയിലും കോവിഡിലുമെല്ലാം ഒറ്റക്കെട്ടായിനിന്ന് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കേരളത്തിന് കരുത്തായ എല്‍ഡിഎഫ് സര്‍ക്കാര്‍…

ജനക്ഷേമം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളം കൈവരിച്ച പുരോഗതികള്‍ എടുത്തു പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ ജനങ്ങള്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുന്നത്. ഉറപ്പാണ് തുടര്‍ഭരണം.. ഉറപ്പാണ് എല്‍ഡിഎഫ്…

പുറത്തിറങ്ങി നിമിഷനേരത്തിനുള്ളില്‍ തന്നെ വീഡിയോ കേരളക്കരയൊന്നാകെ ഏറ്റെടുത്തുകഴിഞ്ഞു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel