മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാര്‍ഥിയെ കണ്ടു പിടിക്കാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുകയാണ്: കാനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു സ്ഥാനാര്‍ഥിയെ കണ്ടു പിടിക്കാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പോലും പ്രഖ്യാപിക്കാനാകാത്ത ദയനീയ സ്ഥിതിയിലാണ് പ്രതിപക്ഷമെന്നും കാനം പറഞ്ഞു.

നേമത്ത് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാണ്. യു ഡി എഫ് വോട്ടുകള്‍ ഒലിച്ചു പോയത് തടയാന്‍ അണകെട്ടി നിര്‍ത്തുന്നത് നല്ലതാണ്. അവസര വാദികള്‍ മറ്റു പാര്‍ട്ടികളിലേക്ക് പോകും.കോലീബി സഖ്യം മുല്ലപ്പള്ളി അടച്ചാലും കോണ്‍ഗ്രസില്‍ അടയാത്ത ഒരു അധ്യായമാണെന്നും കാനം വിമര്‍ശിച്ചു.

പെന്‍ഷനും ആനുകൂല്യങ്ങളും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സഹായകരമാണെന്നും പെന്‍ഷനും ആനുകൂല്യങ്ങളും എല്‍ഡിഎഫ് വരും കാലങ്ങളിലും വര്‍ദ്ധിപ്പിക്കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News