നാടിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് കേരള പര്യടനം ആവേശോജ്വലമായി തുടരുന്നു ; മുഖ്യമന്ത്രി

നാടിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് കേരള പര്യടനം ആവേശോജ്വലമായി തുടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ രണ്ടാമത്തെ ദിവസം മലപ്പുറത്ത് പുരോഗമിക്കവെ ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ എതിരേറ്റതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊണ്ടോട്ടി നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുലൈമാന്‍ ഹാജിക്കും, മലപ്പുറം ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സ. വി പി സാനുവിനും പിന്തുണ നല്‍കാന്‍ ആവേശപൂര്‍വ്വം ജനങ്ങള്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

മതേതര കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആത്മവിശ്വാസത്തോടെ ഒത്തൊരുമിച്ച് നില്‍ക്കുമെന്ന സന്ദേശമാണ് അവരെന്നിലേയ്ക്ക് പകര്‍ന്നതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരള പര്യടനത്തിന്റെ രണ്ടാമത്തെ ദിവസം ആരംഭിച്ചത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ്. വളരെ ആവേശത്തോടെയാണ് ജനങ്ങള്‍ പര്യടനത്തെ എതിരേറ്റത്. നാടിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും അവരുമായി പങ്കുവച്ചു. യുഡിഎഫും – ബിജെപിയും ഒത്തു ചേര്‍ന്നു തയ്യറാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കുന്നതിനായി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. കൊണ്ടോട്ടി നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുലൈമാന്‍ ഹാജിക്കും, മലപ്പുറം ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സ. വി പി സാനുവിനും പിന്തുണ നല്‍കാന്‍ ആവേശപൂര്‍വ്വം ജനങ്ങള്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതേതര കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആത്മവിശ്വാസത്തോടെ ഒത്തൊരുമിച്ച് നില്‍ക്കുമെന്ന സന്ദേശമാണ് അവരെന്നിലേയ്ക്ക് പകര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News