
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഐഎൻടിയുസിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഐഎൻടിയുസി മണ്ഡലം, ബ്ലോക്ക് , ജില്ലാ ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കില്ല. സ്ഥാനാർഥി പട്ടികയിൽ ഐഎൻടിയുസിയ്‌ക്ക് പ്രാതിനിധ്യം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല.
കോൺഗ്രസ് നേതൃത്വം ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎൻടിയുസി സബ് കമ്മിറ്റി ഇക്കാര്യത്തിൽ 20 ന് അന്തിമ തീരുമാനമെടുക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here