കോണ്‍ഗ്രസ്സ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പി സി ചാക്കോയ്ക്ക് വിമാനത്താവളത്തില്‍ ആവേശകരമായ വരവേല്‍പ്

കോണ്‍ഗ്രസ്സ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി സി ചാക്കോ ദില്ലിയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തി. രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ചാക്കോയ്ക്ക് എന്‍ സി പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പി സി ചാക്കോ അറിയിച്ചു.സംസ്ഥാനത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ തുടര്‍ ഭരണം ഉണ്ടാകുമെന്നും ചാക്കൊ പറഞ്ഞു.

ഗ്രൂപ്പ് വീതംവെപ്പില്‍ മനംമടുത്ത് കോണ്‍ഗ്രസ്സ് വിട്ട പി സി ചാക്കോ ദില്ലിയില്‍ ശരത് പവാറുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു. എന്‍ സി പിയില്‍ ചേര്‍ന്നത്.സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവരുമായും ചര്‍ച്ച നടത്തിയ ശേഷം ദില്ലിയില്‍ നിന്ന് മടങ്ങിയ പി സി ചാക്കോ രാവിലെ 11 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ചാക്കൊയെ സ്വീകരിക്കാന്‍ പ്ലക്കാര്‍ഡുമേന്തി വിമാനത്താവളത്തിലെത്തിയ എന്‍സിപി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പാണ് നല്‍കിയത്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പരമാവധി മണ്ഡലത്തിലെത്തി പ്രചാരണം നടത്തുമെന്ന് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ചാക്കോ പറഞ്ഞു.പാലക്കാട് ജില്ലയിലെ കോങ്ങാട് നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണി പ്രചാരണ യോഗത്തില്‍ പങ്കെടുക്കുമെന്നും പി സി ചാക്കൊ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിടുന്നത്. കോണ്‍ഗ്രസില്‍ കെ സുധാകരന്‍ ഉള്‍പ്പടെ പല നേതാക്കളും അസംതൃപ്തരാണ്.അവരില്‍ പലരും സമീപ ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നും പി സി ചാക്കോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News