സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. കൊവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കോട്ടയം കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം എന്ന പാര്‍ട്ടിയുടെ ചെയര്‍മാനാണ്.1977-ലും 80-ലും കോട്ടയത്ത് എം.പിയായിരുന്നു.84-ലെ മല്‍സരത്തില്‍ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.കേരളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്.

കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ പിളര്‍പ്പിന് ശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി.ട്രാവന്‍കൂര്‍ ഷുഗേഴ്സ് ചെയര്‍മാന്‍,കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എന്റര്‍ പ്രൈസസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കോട്ടയം സി.എം. എസ്. കോളേജ് പൂര്‍വ്വവിദ്യാര്‍ഥി. ക്നാനായ സഭാ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കോട്ടയം കളത്തില്‍ കെ.ടി. സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ-ലളിത, മക്കള്‍- നിര്‍മല,അനിത, സക്കറിയ, ലത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News