കിഫ്ബിയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത മഹാന്‍മാരാണ് ഇഡിയില്‍ തുടരുന്നത് ; തോമസ് ഐസക്

കിഫ്ബിയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത മഹാന്‍മാരാണ് ഇഡിയില്‍ തുടരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ഇവര്‍ പ്രാഥമിക ധാരണ പോലും ഇല്ലാത്തവരാണെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാമെന്നും ഇതിന്റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ വേട്ടയാടേണ്ട ആവശ്യം ഇല്ലെന്നും കിഫ് ബി യുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ തനിക്ക് പൂര്‍ണ്ണ ഉത്തരവാദിത്വമെന്നും തോമസ് ഐസക് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് ഇടയില്‍ നോട്ടിസ് നല്‍കിയാല്‍ വരില്ല. കിഫ്ബിയില്‍ കള്ള പണം എങ്ങനെ വെളുപ്പിക്കുന്നു എന്ന് ഇഡി വ്യക്തമാക്കണം. എങ്ങനെയാണ് കിഫ് ബി ഉടച്ചുവാര്‍ക്കുന്നത്. ഉടച്ചു കഴിഞ്ഞാല്‍ വാര്‍ക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വെല്ലുവിളിക്കു വഴങ്ങില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

യുഡിഎഫിനെയും തോമസ് ഐസക് വിമര്‍ശിച്ചു. യുഡിഎഫ് വരുന്നത് കിഫ് ബിയെ തകര്‍ക്കും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വികസന പദ്ധതികളുടെ അന്ത്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here