
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. സുരേന്ദ്രന്‍ വിജയയാത്ര വീടിന്റെ തൊട്ടടുത്ത് വന്നിട്ടും തന്നോടൊരു വാക്ക് പറഞ്ഞില്ലെന്ന് മുകുന്ദന്‍ പറഞ്ഞു.
പ്രവര്‍ത്തകരുടെ ശാപം ഏല്‍ക്കേണ്ടി വരുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറരുതെന്നും ഉന്നത ചിന്ത വേണമെന്ന് പറയും പോലെ ഉന്നതത്തില്‍ പോകാനായിരിക്കാം സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്നും മുകുന്ദന്‍ പരിഹസിച്ചു.
ഭരണ സാധ്യത ഇല്ലാഞ്ഞിട്ടും കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുന്നത് അനാവശ്യ ചര്‍ച്ചയ്ക്ക് ഇടവരുത്തിയെന്നും സൗകര്യങ്ങള്‍ കൂടുന്ന സമയത്ത് നേതാക്കള്‍ വന്ന വഴി മറക്കരുതെന്നും മുകുന്ദന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here