സൂര്യതാപം: പൊളളലേല്‍ക്കാന്‍ സാധ്യത, ജാഗ്രത പാലിക്കണം

അന്തരീക്ഷതാപം ക്രമാതീതമായിഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ചിലസ്ഥലങ്ങളില്‍നിന്നും സൂര്യതാപം റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച്‌ചൂടിന് കാഠിന്യം കൂടുമ്ബോള്‍ ധാരാളം വെളളം കുടിയ്ക്കുക.

ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോമണിക്കൂര്‍ കഴിയുമ്ബോഴും 2 – 4 ഗ്ലാസ്സ് വെളളംകുടിയ്ക്കുക. ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവും കുടിയ്ക്കുക. കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക.

ശക്തിയായ വെയിലത്ത്‌ ജോലി ചെയ്യുമ്ബോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക്മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട് കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.

പ്രായാധിക്യമുളളവരുടെയും കുഞ്ഞുങ്ങളുടെയും ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വീടിനകത്ത് ധാരാളം കാറ്റ്കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. വെയിലത്ത് പാര്‍ക്ക്‌ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News