പിസി തോമസ്- പി ജെ ജോസഫ് ലയനത്തോടു കൂടി യുഡിഎഫ് എൻഡിഎ ബന്ധം മറനീക്കി പുറത്തുവന്നു: ജോസ് കെ മാണി

പിസി തോമസ്- പി ജെ ജോസഫ് ലയനത്തോടു കൂടി യുഡിഎഫ് എൻഡിഎ ബന്ധം മറനീക്കി പുറത്തുവന്നു എന്ന് ജോസ് കെ മാണി.  ഇതു ലയനമല്ലെന്നും അവസരവാദപരമായ നീക്കുപോക്കാണെന്നും ജോസഫിന് പാർട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് രജിസ്ട്രേഷനില്ലെന്നും അവരുടേത് ഒരാൾക്കൂട്ടമാണെന്നും എൻഡിഎ മുന്നണിയുടെ ഭാഗമായ പാർട്ടിയിലാണ് പി.ജെ. ജോസഫ് ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.  ഈ നീക്കം ബിജെപിയിലേക്കുള്ള പാലമാണെന്നും  ഇത് യുഡിഎഫിന്റെ അജൻഡയാണെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.

അതേസമയം സ്വന്തമായി പാർട്ടിയും ചിഹ്നവുമില്ലാതായ പി.ജെ ജോസഫ് ഇപ്പോൾ പി.സി തോമസിന്റെ പാർട്ടിയിൽ ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണ് എന്നു കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം ആരോപിച്ചിരുന്നു.

പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി.ജെ ജോസഫിന്റെ ശ്രമം.

ഈ ശ്രമവുമായി ഹൈക്കോടതിയിൽ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് പിടിച്ചു വാങ്ങിയ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു.

എന്നാൽ, സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോൾ പി.ജെ ജോസഫ്. കേരള കോൺഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ് ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ എല്ലാ സ്വതന്ത്ര ചിഹ്നങ്ങളും ഉപയോഗിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News