ജനശതാബ്ദി ഓടിയത് പിറകോട്ട്, അതും 35 കിലോമീറ്റര്‍ (വീഡിയോ)

യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്കോടി. ഡല്‍ഹിയിൽ നിന്നും ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസാണ് പിന്നിലേക്ക് സഞ്ചരിച്ചത്.

സാങ്കേതിക തകരാര്‍ മൂലമാണ് ട്രെയിന്‍ പിന്നിലേക്ക് സഞ്ചരിച്ചതാണ് റിപ്പോര്‍ട്ടുകള്‍. അമിത വേഗതയില്‍ പിന്നിലേക്കോടിയ ട്രെയിന്‍ ഖാട്ടിമ എന്ന സ്ഥലത്ത് ചെന്നാണ് നിന്നത്.


ട്രാക്കില്‍ നില്‍ക്കുന്ന മൃഗത്തെ ഇടിക്കാതിരിക്കാനായി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്നാണ് നിയന്ത്രണം വിട്ട ട്രെയിന്‍ പിന്നീലേക്ക് ഓടിയത്. ഖാത്തിമയില്‍ ട്രെയിന്‍ നിര്‍ത്തിയതിന് ശേഷം യാത്രക്കാരെ തനക്പുരിലേക്ക് ബസില്‍ അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News