‘നമുക്ക് കൈകോര്‍ക്കാം വീണ്ടും ഉയരങ്ങളിലേക്ക് പാല’ ; ഇടതുമുന്നണിയോടൊപ്പം അണിചേരുന്ന ജോസ് കെ മാണിയുടെ പ്രചരണ വീഡിയോ തരംഗമാകുന്നു

എല്‍ഡിഎഫിനൊപ്പം കൈകോര്‍ത്ത് പാലയുടെ വികസനം പുതിയൊരുഘട്ടത്തിലേക്ക് എത്തിക്കാന്‍ ”വീണ്ടും ഉയരങ്ങളിലേക്ക് പാലാ” എന്ന ആശയം മുന്നോട്ടുവെച്ച് കുതിക്കുന്ന ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.

രണ്ടിലയുമായി പാടത്തും പറമ്പിലൂടെയുമൊക്കെ ഓടുന്ന ഒരു കുട്ടി പാലയുടെ ഗ്രാമീണ വഴികളിലൂടെ സഞ്ചരിച്ച് എല്‍ഡിഎഫ് പതാകയേന്തിയ കുട്ടികളോടൊപ്പം അണിചേരുന്നതാണ് പ്രചരണ വീഡിയോയുടെ പ്രമേയം. ”വീണ്ടും ഉയരങ്ങളിലേക്ക് പാലാ” എന്ന മുദ്രാവാക്യവുമായി ജോസ് കെ മാണിയും വീഡിയോയില്‍ എത്തുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വികസിത മണ്ഡലങ്ങളില്‍ ഒന്നായി മാറിയ പാലായുടെ വികസനം പുതിയൊരുഘട്ടത്തിലേക്കും തലത്തിലേക്കും കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് ”വീണ്ടും ഉയരങ്ങളിലേക്ക് പാലാ” എന്ന ആശയം എല്‍ ഡി എഫ് പാലായിലെ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് ജോസ് കെ മാണി വീഡിയോ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

പുത്തന്‍ തലമുറയുടെ അഭിലാഷങ്ങളും, ജനങ്ങളുടെ വികസന സ്വപ്നങ്ങളും സഫലീകരിക്കാന്‍ ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം. നാം കൈകോര്‍ക്കുമ്പോള്‍ വീണ്ടും ഉയരങ്ങളിലേക്ക് പാലാ…എന്ന സന്ദേശത്തിനൊപ്പമാണ് ജോസ് കെ മാണി പ്രചരണ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സ്‌നേഹിതരേ!
അഞ്ച് പതിറ്റാണ്ടുകൊണ്ട് അഭിമാനകരമായ ഒരു ”പാലാ വികസനമാതൃക” മാണി സാര്‍ നമുക്കായി ഇവിടെ രൂപപ്പെടുത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും വികസിത മണ്ഡലങ്ങളില്‍ ഒന്നായി മാറിയ പാലായുടെ വികസനം പുതിയൊരുഘട്ടത്തിലേക്കും തലത്തിലേക്കും കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് ”വീണ്ടും ഉയരങ്ങളിലേക്ക് പാലാ” എന്ന ആശയം എല്‍ ഡി എഫ് പാലായിലെ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്.പുത്തന്‍ തലമുറയുടെ അഭിലാഷങ്ങളും, ജനങ്ങളുടെ വികസന സ്വപ്നങ്ങളും സഫലീകരിക്കാന്‍ ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം. നാം കൈകോര്‍ക്കുമ്പോള്‍ വീണ്ടും ഉയരങ്ങളിലേക്ക് പാലാ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News