
കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. 1977ലും 80ലും ലോക്‌സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച അദ്ദേഹം എന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ചു.
അവിഭക്ത കേരള കോണ്‍ഗ്രസില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ഇടതുപക്ഷ മതേതര രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതോടെയാണ് എല്‍.ഡി.എഫിലെത്തിയത്.
2016-ല്‍ കടുത്തുരുത്തിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍, കര്‍ഷക പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിച്ച പൊതുപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. എല്‍.ഡി.എഫ് തുടര്‍ ഭരണത്തിന് ശക്തമായ മുന്നേറ്റം കാഴ്‌ചവയ്‌ക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here