
ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. പണ്ട് ബിജെപിക്ക് വോട്ടുചെയ്തവര്‍ ഇത്തവണ തന്നെ വിളിച്ച് പിന്തുണ നല്‍കാമെന്ന് അറിയിച്ചുവെന്നും കെ ബാബു സ്വകാര്യ വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ തനിക്ക് വോട്ട് ചെയ്യാമെന്ന് ബിജെപി വോട്ടര്‍മാര്‍ പറഞ്ഞുവെന്നും കെ ബാബു വ്യക്തമാക്കി.
ബിജെപി സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍ സാമാന്യ ബുദ്ധിയുള്ള ആളാണെന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം അദ്ദേഹത്തിന് അത് നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ടെന്നും കെ ബാബു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here