
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പദയാത്രക്ക് തുടക്കമായി. ഹരിയാനയിലെ ഹന്‍സിയില്‍ നിന്നും ആരംഭിച്ച പദയാത്രക്ക് വിജൂ കൃഷ്ണനും, ഭഗത് സിങ്ങിന്റെ സഹോദരി പുത്രി ഗുര്‍ജിത് കൗറും നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ നിന്നും ആരംഭിച്ച പദയാത്രകള്‍ 23ഓടെ ദില്ലി അതിര്‍ത്തികളിലേക്ക് എത്തും.
കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളില്‍ പദയാത്ര സംഘടിപ്പിക്കുന്നത്. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഹെറോയനായിലെ ഹന്‍സിയില്‍ നിന്നും പദയാത്രക്ക് തുടക്കം കുറിച്ചു. കിസാന്‍ സഭ നേതാക്കളായ അശോക് ധാവളെ, വിജൂ കൃഷ്ണന്‍, എന്നിവരും, ഭഗത് സിങ്ങിന്റെ സഹോദരീ പുത്രി ഗുര്‍ജിത് കൗറും പങ്കെടുത്തു.
കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് സമാനമായി പദയാത്രകള്‍ സംഘടിപ്പിക്കുമെന്നും, 23ഓടെ ദില്ലിയുടെ അതിര്‍ത്തികളിലേക്ക് എത്തുമെന്നും വിജൂ കൃഷ്ണന്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം നാല് മാസത്തോടടുക്കുന്ന സഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here