കേരളത്തെ തകര്‍ക്കാന്‍ യുഡിഎഫ് ബിജെപി ചങ്ങാത്തം ; മുഖ്യമന്ത്രി

കേരളത്തെ തകര്‍ക്കാന്‍ യുഡിഎഫ് ബിജെപി ചങ്ങാത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ മാറ്റം കണ്‍മുന്നില്‍ തൊട്ടറിയുന്ന ജനങ്ങള്‍ കോണ്‍ഗ്രസ് യുഡിഎഫ് ബിജെപി കൂട്ട്കെട്ട് ഇറക്കുന്ന നുണക്കഥകള്‍ വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാപ്രളയവും ഓഖിയും കാലവര്‍ഷക്കെടുതിയും തുടര്‍ന്നുള്ള കോവിഡ് പ്രതിസന്ധിയും നേരിടേണ്ടി വന്നിട്ടും നാടിന്റെ വികസനത്തിനായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിലകൊണ്ടത്. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു വര്‍ഗീയ ശക്തിയുടേയും സഹായം ആവശ്യമില്ലെന്നും പിണറായി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര്‌സ്- ബിജെപി കൂട്ടുകെട്ട് ഇറക്കിയ നുണക്കഥകള്‍ ജനം തള്ളിക്കളഞ്ഞു.അതുകൊണ്ട് പുതിയ തന്ത്രം മെനയുന്നതിന്റെ ഭാഗമാണ് പുതിയ ആരോപണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജഗോപാല്‍ പറഞ്ഞത് വാര്‍ത്തയാക്കാന്‍ പോലും താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബാലശങ്കറിന്റെ ആരോപണം അവരുടെ പാര്‍ട്ടിക്കകത്തെ ആഭ്യന്തര പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News