ജനങ്ങള്‍ക്കൊപ്പം, അവരുടെ കരുത്തായി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും: മുഖ്യമന്ത്രി

ജനങ്ങള്‍ക്കൊപ്പം, അവരുടെ കരുത്തായി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി താനൂരിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍, തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗഫൂര്‍ പി ലില്ലീസ് എന്നിവരെ വിജയിപ്പിച്ചുകൊണ്ട് ഇടതുപക്ഷത്തിനു കരുത്തു പകരാന്‍ ജനങ്ങള്‍ മുന്‍പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കേരള പര്യടനത്തിന്റെ ഭാഗമായി താനൂരിലെ ജനങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിച്ചു. ഇടതുപക്ഷത്തിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് അവരില്‍ നിന്നും ലഭിച്ചത്.

ബിജെപിയുടെ വര്‍ഗീയ ഫാസിസത്തിനും, അതിനു കുടചൂടുന്ന യുഡിഎഫിന്റെ കാപട്യത്തിനും ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി ജനങ്ങള്‍ നല്‍കുമെന്ന് അതില്‍ നിന്നും വ്യക്തമാണ്.

താനൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍, തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗഫൂര്‍ പി ലില്ലീസ് എന്നിവരെ വിജയിപ്പിച്ചുകൊണ്ട് ഇടതുപക്ഷത്തിനു കരുത്തു പകരാന്‍ ജനങ്ങള്‍ മുന്‍പിലുണ്ടാകും. ജനങ്ങള്‍ക്കൊപ്പം, അവരുടെ കരുത്തായി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News