ജനമനസ്സ് എന്നും എല്‍ഡിഎഫിനൊപ്പം: മുഖ്യമന്ത്രി

ജനമനസ്സ് എല്‍ഡിഎഫിനൊപ്പമാണെന്ന് തെളിയിക്കുന്ന മികച്ച പ്രതികരണമാണ് മലപ്പുറം ജില്ലയിലെ ചേളാരിയില്‍ കേരള പര്യടനത്തെ വരവേല്‍ക്കാന്‍ വലിയ ജനാവലിയാണ് വന്നു ചേര്‍ന്നതില്‍ നിന്നും വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

മലപ്പുറം ജില്ലയിലെ ചേളാരിയില്‍ കേരള പര്യടനത്തെ വരവേല്‍ക്കാന്‍ വലിയ ജനാവലിയാണ് വന്നു ചേര്‍ന്നത്. നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി ഇടതുപക്ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരമാണത്. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ, വികസനത്തിനു വേണ്ടി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കാനുള്ള ജനങ്ങളുടെ അഭിവാഞ്ജയാണ് അവരുടെ ആവേശത്തില്‍ പ്രതിഫലിച്ചത്.

യുഡിഎഫും ബിജെപിയുമൊരുക്കുന്ന പ്രതിലോമകരമായ അവസരവാദ രാഷ്ട്രീയത്തിനെതിരെ വള്ളിക്കുന്ന് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അബ്ദുല്‍ വഹാബ്, വേങ്ങര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജിജി, തിരൂരങ്ങാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത് എന്നിവരെ വിജയിപ്പിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നു പിന്മാറി അവരെ വഞ്ചിച്ച മുസ്ലീം ലീഗിന്റെ അധികാരക്കൊതിക്കെതിരെ മലപ്പുറം ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപി സാനുവിന്റെ വിജയത്തിനായി ഒരുമിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. ജനമനസ്സ് എല്‍ഡിഎഫിനൊപ്പമാണെന്ന് തെളിയിക്കുന്ന മികച്ച പ്രതികരണമാണ് അവരില്‍ നിന്നുമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News