കേ​ന്ദ്രം അനുവദിക്കുകയാണെങ്കിൽ ഡൽഹിയി​ലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നല്‍കും: അരവിന്ദ് കെജ്രിവാൾ

കേ​ന്ദ്രസർക്കാർ അനുവദിക്കുകയാണെങ്കിൽ ഡൽഹിയി​ലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും മൂന്ന് മാസത്തിനുള്ളിൽ വാക്‌സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .

എല്ലാവർക്കും വാക്സിൻ നൽകാൻ അനുവദിക്കുകയും വാക്സിൻ ഉറപ്പാക്കുകയും ചെയ്താൽ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ എല്ലാവർക്കും കോവിഡ് പ്രതിരോധകുത്തിവെപ്പ് നൽകാൻ കഴിയുമെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ സ്വീകരിക്കുന്നവരെ വേർതിരിക്കരുതെന്നും. വാക്സിനേഷൻ പ്രകിയ എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

നിലവിൽ പ്രതിദിനം 30,000 പേർക്കാണ് വാക്സിൻ നൽകുന്നത്,അത് 1.25 ലക്ഷമാക്കി ഉയർത്താൻ സാധിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News