വാത്തി കമിങ്ങി’നു ചുവടുവച്ച് കൊച്ചുസുന്ദരി വൃദ്ധി വിശാൽ, ട്രെൻഡിങ്ങായി വീഡിയോ

വിജയ് നായകനായ മാസ്റ്റേഴ്സ് സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച ഒരു കൊച്ചുസുന്ദരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ ആണ് ആ ക്യൂട്ട് വൈറൽ ഡാൻസർ.
വൃദ്ധിയുടെ ഡാൻസ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. വിഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.


വൃദ്ധിക്കുട്ടി ആർത്തുല്ലസിച്ച ആ കല്യാണം മറ്റാരുടെയും അല്ല. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ ‘പിച്ചാത്തി ഷാജി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിൽ ആനന്ദിന്റെയാണ്. അഖിലിന്റെ വിവാഹവാർത്തയ്‌ക്കൊപ്പം വിവാഹവേദിയിൽ എല്ലാവരെയും ഞെട്ടിച്ച ബേബി വൃദ്ധിയുടെ പെർഫോമൻസും ചർച്ചയാകുന്നു. നിരവധി പേരാണ് ബേബി വൃദ്ധിയുടെ ഡാൻസ് വീഡിയോ വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്.

മാർച്ച് 15 നായിരുന്നു സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹം. വിവാഹ ഫോട്ടോ അഖിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ അഖിൽ വെളിപ്പെടുത്തിയിട്ടില്ല. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. അഖിലിന് സീരിയൽ താരങ്ങളും ആരാധകരും വിവാഹ ആശംസകൾ നേർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News