
സിപിഐഎം – ബിജെപി ഡീലെന്ന് പറയുന്നവര്‍ ചരിത്രം പഠിക്കണമെന്ന് പിസി ചാക്കോ. ജീവൻ നൽകിയാണ് കമ്മ്യൂണിസ്റ്റുകാർ ആർ എസ് എസിനെ പ്രതിരോധിച്ചത്.
തെരഞ്ഞെടുപ്പില്‍ വിശ്വാസ പ്രശ്നം ഉന്നയിക്കുന്നത് ആശയദാരിദ്രം ബാധിച്ചത് മൂലമാണെന്നും രാഹുല്‍ കേരളത്തില്‍ മത്സരിച്ചത് രാജ്യത്ത് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയെന്നും പി സി ചാക്കോ പറഞ്ഞു.
കൊള്ളമുതല്‍ വീതം വയ്ക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജനമെന്നും കേരളത്തില്‍ കോണ്‍ഗ്രസില്ല ഉള്ളത് ഗ്രൂപ്പ് മാത്രമെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here