വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മത്സരിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സമര സമരസമിതി

വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മത്സരിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സമര സമരസമിതി ജോ. കൺവീനർ ബാലമുരളി

സമരസമിതിയിലെ ചിലരും കോൺഗ്രസ് ഉന്നത നേതാക്കളും തമ്മിൽ ഗൂഢാലോചന നടത്തി. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പിൻമാറിയില്ലെങ്കിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായി ധർമടത്തു പോവും. ആദ്യഘട്ടത്തിൽ അന്വേഷണത്തിലും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെങ്കിലും ഇപ്പോൾ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News