മലപ്പുറത്ത് ആവേശം പകർന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം പൂർത്തിയായി

മലപ്പുറത്ത് ആവേശം പകർന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം പൂർത്തിയായി. ജില്ലയിലെ അഞ്ചു പൊതുയോഗങ്ങളിലും ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യം ഉറ്റുനോക്കുന്ന സര്‍ക്കാരായി കേരളത്തിലെ ഇടതുസര്‍ക്കാര്‍ മാറിയെന്ന് മുഖ്യമന്ത്രി

രാജ്യത്തെ മതേതര വിശ്വാസികൾ ഒന്നങ്കം കേരളത്തിലെ ഇടതു സർക്കാരിനെ പ്രതീഷയോടെ നോക്കുന്നുണ്ട്. സാമൂഹ്യ നീതിയലധിഷ്ഠിതമായ സാമ്പത്തിക നയമാണ് കേരളം സ്വീകരിച്ചത്. കിഫ്ബിയെ തകർക്കാൻ കോൺഗ്രസ്സും കേന്ദ്രത്തിലെ ബി ജെ പി സർക്കാരും ഗുഢാലോചന നടത്തി. ഇത്തരം നീക്കങ്ങളെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐ ടി മേഖലയിൽ , വ്യാവസായികരംഗത്ത്, അടിസ്ഥാന സൗകര്യവികസനത്തിൽ എല്ലാം വലിയ മുന്നേറ്റമുണ്ടായി. ലോകം തന്നെ കേരളത്തിലെ ആരോഗ്യരംഗം ശ്രദ്ധിച്ചു. ആയിരങ്ങളാണ് പൊതുയോഗങ്ങളിലേക്ക് ഒഴുകിയെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News