ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20; ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. അഞ്ചു മത്സരങ്ങളുളള പരമ്ബരയില്‍ നിലവില്‍ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ജയിച്ച്‌ പരമ്ബരയില്‍ ഒപ്പമെത്താനാവും ഇന്ത്യന്‍ നായകന്‍ വിരാട് ‌കോഹ്‌ലിയും ടീമും ശ്രമിക്കുക.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ മത്സരം ലൈവായി കാണാം. ഓണ്‍ലൈനില്‍ ഹോട്സ്റ്റാറിലൂടെ മത്സരം ലൈവായി ആസ്വദിക്കാം.

ഇന്ത്യന്‍ ടീം: കെ.എല്‍.രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, നവ്ദീപ് സെയ്നി, അക്ഷര്‍ പട്ടേല്‍, ശിഖര്‍ ധവാന്‍, ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ തെവാഡിയ, ടി.നടരാജന്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ചാഹര്‍.
ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജാസണ്‍ റോയ്, ഡേവിഡ് മലന്‍, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി, സാം കറന്‍, ക്രിസ് ജോര്‍ദന്‍, ജോഫ്ര ആര്‍ചര്‍, ആദില്‍ റാഷിദ്, സാം ബില്ലിങ്സ്, റീസ് ടോഫ്‌ലി, മാര്‍ക് വുഡ്, ടോം കറന്‍, ലിയാം ലിവിങ്സ്റ്റോണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News