ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ ഒരു പിഞ്ചോമന സഖാവേ എന്ന് വിളിക്കുന്ന വീഡിയോയാണ്.
മുഖ്യമന്ത്രി ദൂരെനിന്നും നടന്നു വരുമ്പോള്‍ തന്നെ പെണ്‍കുട്ടി അവളുടെ അമ്മയുടെ ഒക്കത്തിരുന്ന് സഖാവേ…. സഖാവേ…. എന്ന് വിളിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി അടുത്ത് എത്തിയപ്പോള്‍ അവള്‍ വീണ്ടും സഖാവേ എന്ന് വിളിച്ചു.
അത് കേട്ടയുടന്‍ മുഖ്യമന്ത്രി മുഷ്ടിചുരുട്ടി ലാല്‍സലാം പറയുന്നതും നമുക്ക് വീഡിയോയില്‍ കാണാന്‍ കഴിയും. ചിരിച്ചുകൊണ്ടാണ് മുഖ്യന്‍ അവള്‍ക്ക് മറുപടി നല്‍കുന്നത്.
അതേസമയം ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടേയും ആ പെണ്‍കുട്ടിയുടേയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്.
മലപ്പുറത്ത് ആവേശം പകര്‍ന്ന മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിനിടയിലാണ് രസകരമായ ഈ സംഭവമുണ്ടായത്. വീഡിയോ ചുവടെ:
Get real time update about this post categories directly on your device, subscribe now.