പിജെ ജോസഫ് – പിസി തോമസ് ലയനം:തിരിച്ചടിക്കുമെന്ന ആശങ്കയില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍

പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങള്‍ തമ്മില്‍ ക‍ഴിഞ്ഞ ദിവസം നടത്തിയ ലയനംതിരിച്ചടിക്കുമെന്ന ആശങ്കയില്‍ യുഡിഎഫ് കേന്ദ്രങ്ങളും ജോസഫ് വിഭാഗംസ്ഥാനാര്‍ത്ഥികളും. ചിഹ്നം അനുവദിക്കാന്‍ അവകാശം രേഖകളിലെ പാര്‍ട്ടി ചെയര്‍മാനായ പിസി തോമസിന് മാത്രം. രണ്ടില ചിഹ്നത്തില്‍ ജയിച്ച പിജെ ജോസഫും, മോന്‍സ് ജോസഫും നിയമസഭ പിരിച്ച് വിടാത്തതിനാല്‍ മറ്റൊരു ചിഹ്നത്തില്‍ ജനവിധി തേടിയാല്‍ അയോഗ്യത പ്രശ്നവും നേരിടേണ്ടി വരും. തിരഞ്ഞെടുപ്പ് കമ്മീഷനെ കമ്പളിപ്പിക്കാന്‍ നോട്ടീസ് നല്‍കാതെ പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുത്തെന്ന് കളളരേഖയും ചോദ്യം ചെയ്യപ്പെടും.

ഇരുട്ടിന്‍റെ മറവില്‍ പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ ലയനംമല്‍സരിക്കാന്‍ ഒരുങ്ങുന്ന ജോസഫ് വിഭാഗത്തിന്‍റെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകുമെന്നാണ് നിയമ വിദഗര്‍ നല്‍കുന്ന സൂചന.രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ലയിക്കണമെങ്കില്‍ ആ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണഘടനയില്‍ ലയനത്തെ സാധൂകരിക്കുന്ന വകുപ്പുണ്ടായിരിക്കണമെന്നാണ് 2012 ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിധി . ഒപ്പം 1977 ലെ കാപ്റ്റന്‍ സംഗ്മ കേസിലെ സുപ്രീം കോടതി വിധിയും നിലവിലെ ലയനത്തിന് തടസമാണ്

പിസി തോമസിന്‍റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ഭരണ ഘടന പ്രകാരം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ ലയിക്കാന്‍ വകുപ്പ് ഇല്ലയെന്നത് ഒരു നിയമപ്രശ്നമാണ് . നിലവിൽ തമ്മിൽ ലയിച്ചതായി അവകാശപ്പെടുന്ന പി.ജെ ജോസഫിന് സ്വന്തമായി പാർട്ടിയോരജിസ്ട്രേഷനോ ഇല്ല. സ്വന്തമായി പാർട്ടിയില്ലാത്ത പിജെ ജോസഫിന് ലയിക്കാൻ കഴിയില്ല.പകരം പുതിയ പാർട്ടിയിൽ അംഗത്വം എടുക്കാനെ കഴിയൂ .നടപടി ക്രമങ്ങൾ പാലിക്കാതെ
തന്നെ ചെയർമാനായി തിരഞ്ഞെടുത്തു എന്ന പി.ജെ ജോസഫിൻ്റെ അവകാശ വാദംഭരണഘടനാ സ്ഥാപനം ആയ തിരഞ്ഞെടുപ്പ് കമ്മീഷണ കബളിപ്പിക്കൽ ആണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച കേരളാ കോണ്‍ഗ്രസ് ഭരണഘടനാ പ്രകാരം
പാർട്ടിയുടെ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി 14 ദിവസത്തെ നോട്ടീസ് നല്‍കി വിളിച്ച്ചേർത്ത് വേണം പാർട്ടി ചെയർമാനെ തിരഞ്ഞെടുക്കാൻ .തിടുക്കത്തില്‍ ലയനംനടത്തിയതിനാല്‍ ഈ നിയമപ്രശ്നങ്ങള്‍ പിജെ ജോസഫ് കാര്യമായി എടുത്തിട്ടുണ്ടാവില്ല.

ഇനി യോഗം ചേര്‍ന്നു എന്ന് കൃതൃമ രേഖ ഉണ്ടാക്കിയാല്‍ പോലും പാര്‍ട്ടിയുടെ സ്റ്റിയറിംഗ്കമ്മറ്റി അംഗങ്ങളില്‍ പലരും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം ഈക‍ഴിഞ്ഞ 14 ദിവസവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായിരുന്നു. തിരഞ്ഞെടുപ്പ്കമ്മീഷന്‍റെ രേഖകളിലെ പാർട്ടി ചെയർമാന് മാത്രമേ പാര്‍ട്ടിയുടെ ഒൗദ്യോഗിക ചിഹ്നംഅനുവദിക്കാൻ ക‍ഴിയു . അതായത് ചിഹ്നം അനുവദിക്കാന്‍ പി.ജെ ജോസഫിന് അല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖ പ്രകാരം പിസി തോമസ് ആണ് അധികാരം എന്ന് ചുരുക്കം .

നോമിനേഷനൊപ്പം ജോസഫ് വിഭാഗത്തിന്‍റെ ഒന്‍പത് സ്ഥാനാർത്ഥികള്‍ പി.ജെ ജോസഫിന്‍റെ കത്താണ് ഹാജരാക്കുന്നതെങ്കിൽ എതിര്‍ സ്ഥാനര്‍ത്ഥികള്‍ തടസവാദം ഉന്നയിച്ചേക്കാം.അങ്ങനെ വന്നാല്‍ പിജെ ജോസഫ് അടക്കം ഉളളവര്‍ക്ക് സ്വതന്ത്രരായോ, അല്ലെങ്കില്‍ രേഖകളിലെ ചെയര്‍മാനായ പിസി തോമസില്‍ നിന്ന് കത്ത് വാങ്ങിയോ മല്‍സരിക്കാം.ഇതോടെ പിജെ ജോസഫ് പിസി തോമസിന് കീ‍ഴ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ക‍ഴിയേണ്ടതായി വരും.

ഫലത്തില്‍ പാര്‍ട്ടി ചെയര്‍മാനെന്നാണ് പേരെങ്കിലും അധികാരമില്ലാത്ത ചെയര്‍മായി ജീവിതം തളളി നീക്കേണ്ടതായി വരും. സ്വതന്ത്രരായി ജയിച്ച്വ രുന്നവര്‍ ഭാവിയില്‍ ബിജെപിയിലേക്ക് പോയാല്‍ കൂറ് മാറ്റ നിരോധന നിയമപ്രകാരം പിജെ ജോസഫിന് അവരെ അയോഗ്യരാക്കാന്‍ ക‍ഴിയില്ല.

നിലവില്‍ രണ്ടില ചിഹ്നത്തില്‍ ജയിച്ച് വന്ന പിജെ ജോസഫിനും, മോന്‍സ് ജോസഫിനും നിയമസഭ പിരിച്ച് വിടാത്തതിനാല്‍ മറ്റൊരു ചിഹ്നത്തില്‍ ജനവിധി തേടിയാല്‍ അയോഗ്യത പ്രശ്നവും വരും. കെ എം മാണി വിഭാഗവുമായി പിജെ ജോസഫ് വിഭാഗം ലയിച്ചതിനെതിരെ 2010 ല്‍ പിസി തോമസ് നല്‍കിയ ഹര്‍ജിയാണ് മറ്റൊരു സങ്കീര്‍ണത .നോമിനേഷന്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിള്‍ക്കെ അയോഗ്യതാ പ്രശ്നവും, സങ്കീര്‍ണമായ നിയന വ്യവഹാരങ്ങളുമാണ് പിജെ ജോസഫിനെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News