കേരളത്തിന്റെ കിഫ്ബിയെ പോലെ കേന്ദ്രസര്‍ക്കാര്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സത്യത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തീകം പംക്തിയില്‍ കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഡ്ജറ്റിന് പുറത്ത് 111 ലക്ഷം കോടി രൂപ സമാഹരിക്കും എന്നാണ് കേന്ദ്രത്തിന്റെ ന്യായം. അടുത്ത മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപ സമാഹരിച്ച് മുതല്‍മുടക്കുമെന്നും വാദമുണ്ട്.
അതിനുള്ള പ്രോജക്ടുകള്‍ എല്ലാം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ അത് തന്നെയാണ് കിഫ്ബിയും. എന്നാല്‍ കിഫ്ബിക്ക് ഇല്ലാത്ത ചില പ്രത്യേകതകള്‍ ഈ സംരംഭത്തിനുണ്ട്.
ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഉണ്ടാകും. തീര്‍ന്നില്ല ഈ കമ്പനിയെ സിബിഐയോ കസ്റ്റംസോ ഇ ഡിയോ ഒന്നും തന്നെ പരിശോധിക്കുകയില്ല. കിഫ്ബിയെക്കുറിച്ച് ആണെങ്കില്‍ ഇ ഡിയുടെ പരിശോധനയും മറ്റ് എല്ലാ പരിശോധനകളും ഉണ്ടാകും.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സംരംഭത്തില്‍ ആണെങ്കില്‍ ഒരു അന്വേഷണവും ഇല്ല. കേരള സര്‍ക്കാരിന്റേതില്‍ ഭയങ്കര അന്വേഷണങ്ങളും നോട്ടീസുകളും വന്നുകൊണ്ടിരിക്കും. കിഫ്ബി കേരള സര്‍ക്കാരിന്റെ മാത്രമാണ്.
വേറെ ആര്‍ക്കും മുതല്‍മുടക്കില്ല. വായ്പ എടുക്കുന്നവരും, വായ്പ തരുന്നവര്‍ക്ക് പലിശ കൊടുക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെത് പുറത്തു നിന്നും നിക്ഷേപമുള്ളതാണ്. എന്നാല്‍ അത് സ്വകാര്യ സ്വകാര്യ വത്കരിക്കാന്‍ പോകുകയാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി 26 ശതമാനമായി ചുരുക്കും.
തുടര്അന്ന് അത് സ്വകാര്യ കമ്പനിയായി മാറാന്‍ പോകുന്നു. സ്വകാര്യ കമ്പനിയായി മാറണമെങ്കില്‍ നല്ല ലാഭം വേണം. അതായത് 20 ശതമാനമെങ്കിലും ലാഭമുണ്ടാകും.
ചുരുക്കിപ്പറഞ്ഞാല്‍ പൊതുസ്വത്ത് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റ് കൊടുക്കുന്നതിനു വേണ്ടിയുള്ള ഇടപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍. അങ്ങനെയുള്ള അവരാണ് നമ്മുടെ കിഫ്ബിക്ക് എതിരായി ചന്ദ്രഹാസം ഇളക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.