വിറ്റഴിക്കാനുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി കേന്ദ്ര സർക്കാർ

വിറ്റഴിക്കാനുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി കേന്ദ്ര സർക്കാർ.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ സ്വന്തം ആസ്തികൾ വിറ്റ് 2.5 ലക്ഷം കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് റോഡുകളും സ്റ്റേഡിയങ്ങളും ടെലികോം ടവറുകളും ഉൾപ്പടെ വിറ്റഴിക്കുന്നത്. നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങൾ ബാധ്യതയാണെന്നും വിറ്റഴിക്കപ്പെടേണ്ടതാണെന്നും കേന്ദ്രം വ്യക്തമാക്കി

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ റോഡുകളും സ്റ്റേഡിയങ്ങളുമുൾപ്പടെ വില്പനക്കായ് കണ്ടെത്തിയത്.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ മൂലധനം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് എട്ട് തരം ആസ്തികൾ വിൽപ്പനയ്ക്കായി കണ്ടെത്തിയത്. ഇതിൽ റോഡുകൾ , ഇലക്ട്രിസിറ്റി പ്രസരണ സംവിധാനങ്ങൾ , എണ്ണ , ഗ്യാസ് പൈപ്പ് ലൈനുകൾ , ടെലികോം ടവറുകൾ ,സ്പോർട്സ് സ്റ്റേഡിയങ്ങൾ തുടങ്ങിയവ ഉൾപ്പെടും .

എട്ട് മന്ത്രാലയങ്ങൾ ചേർന്നാണ് വീൽക്കാവുന്ന ഈ ആസ്തികളുടെ പട്ടിക തയാറാക്കിയത്. നഷ്ടത്തിലോടുള്ള ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ടെന്നും അവ എല്ലാം വില്‍ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും സ്വാകാര്യ മേഖലയില്‍ ഈ സ്ഥാപനങ്ങള്‍ എത്തുന്നതോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത് സര്‍ക്കാരിന് വലിയ ബാധ്യതയാണെന്നും മോദി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News