റെഡ്മി നോട്ട് 10 പ്രോ, ഒപ്പോ F19 പ്രോ, മോട്ടോ G30 സ്മാര്‍ട്ട്ഫോണുകളുടെ വില്പന ആരംഭിച്ചു

പുതുതായി എത്തിയ ഷവോമിയുടെ റെഡ്മി നോട്ട് 10 ശ്രേണിയിലെ പ്രോ മോഡല്‍, ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള മോട്ടോ G30, ഒപ്പോയുടെ പുതുതായി അവതരിപ്പിച്ച F19 പ്രോ ശ്രേണിയിലുള്ള സ്മാര്‍ട്ട്ഫോണുകളുടെ വില്പനയ്ക്ക് ആരംഭിച്ചതായി റിപ്പോര്‍ട്ട്.

F19 പ്രോ, F19 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകളുള്ള ഒപ്പോയുടെ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയുടെ വില്പന ആമസോണിലൂടെയാണ് ആരംഭിച്ചിരിക്കുന്നത്.

F19 പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,490 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 23,490 രൂപയുമാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്ന ഒരൊറ്റ പതിപ്പില്‍ വില്പനക്കെത്തിയിരിക്കുന്ന F19 പ്രോ പ്ലസ് സ്മാര്‍ട്ട്ഫോണിന് 25,990 രൂപയാണ് വില.

മോട്ടോ G30-യുടെ വില്പന ഫ്ലിപ്കാര്‍ട്ടിലൂടെയാണ് ആരംഭിക്കുക. 10,999 രൂപയാണ് 4 ജിബി റാം + 64 ജിബി സ്റ്റോറേജുമായെത്തിയിരിക്കുന്ന മോട്ടോ G30യുടെ വില. റെഡ്മി നോട്ട് 10 പ്രോ ആമസോണ്‍, എംഐ.കോം, മി ഹോം സ്റ്റോറുകള്‍, ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി വില്പനക്കെത്തിയിരിക്കുന്നത്.

റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപ എന്നിങ്ങനെയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News