ഇന്റർനാഷണൽ മാഗസിനായ ന്യൂസ് വീക്ക് നടത്തിയ ഓൺലൈൻ സർവ്വേയിൽ വേൾഡ് ബെസ്റ്റ് ഹോസ്പിറ്റൽ 2021 കൊല്ലം ജില്ലാ ആശുപത്രിയും തെരഞ്ഞെടുക്കപ്പെട്ടു

ഇന്റർനാഷണൽ മാഗസിനായ ന്യൂസ് വീക്ക് നടത്തിയ ഓൺലൈൻ സർവ്വേയിൽ വേൾഡ് ബെസ്റ്റ് ഹോസ്പിറ്റൽ 2021 കൊല്ലം ജില്ലാ ആശുപത്രിയും തെരഞ്ഞെടുക്കപ്പെട്ടു. 25 ലോകരാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2000 ആശുപത്രികളിൽ കൊല്ലം ജില്ലാ ആശുപത്രി സ്ഥാനംപിടിച്ചു. കേരളത്തിൽ നിന്നും കൊല്ലം ജില്ലാ ആശുപത്രിക്ക് മാത്രമേ നോമിനേഷൻ ലഭിച്ചിട്ടുള്ളൂ.

അമേരിക്ക, ഇംഗ്ലണ്ട്,ജർമ്മനി,കാനഡ ഓസ്ട്രേലിയ,സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും ഇതിലുൾപ്പെടുന്നു. ഏകദേശം 74000 ഡോക്ടേഴ്സ്, ഹോസ്പിറ്റൽ മാനേജേഴ്സ്, ഹെൽത്ത് പ്രൊഫഷണൽസ് ഉൾപ്പെട്ട ഇന്റർനാഷണൽ ഓൺലൈൻ സർവ്വേയിലാണ് കൊല്ലം ജില്ലാ ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടത്.

അവാർഡിനായി പരിഗണിച്ച ഘടകങ്ങൾ പേഷ്യൻസ് സാറ്റിസ്ഫാക്ഷൻ, ഹൈജീൻ, സേഫ്റ്റി മെഷേഴ്സ്, ഡോക്ടേഴ്സ് കെയർ, നഴ്സിംഗ് കെയർ തുടങ്ങിയവയാണ്. ഇന്ത്യയിലെ ബെസ്റ്റ് ഹോസ്പിറ്റൽ റാങ്കിംഗിൽ 66.37% മാർക്ക് വാങ്ങി 63- റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. ഗ്ലോബൽ റിസർച്ച് സ്ഥാപനമായ STATISTA ഡേറ്റാ റിസർച്ച് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News