‘അതുക്കുംമേലെ’; അതാണ് എല്‍ഡിഎഫ് തീരുമാനം: മുഖ്യമന്ത്രി

ക്ഷേമ പെൻഷനെ കുറിച്ച് മുഖ്യമന്ത്രിയുടെ ന്യൂജൻ ശൈലിയിലുള്ള പ്രഖ്യാപനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ ഉയർത്തും എന്ന പ്രഖ്യാപനമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

യു ഡി എഫ് സർക്കാർ കുടിശികയാക്കി വച്ച 18 മാസത്തെ പെൻഷൻകുടിശിക തീർത്ത് കൊടുത്തത് ഇടതുപക്ഷമാണ് 600 രൂപയായിരുന്ന പെൻഷൻ 5 വർഷം കൊണ്ട് 1600 രൂപയായി ഉയർത്തി കുടിശികയില്ലതെ ക്ഷേമപെൻഷൻ ജനങ്ങളിലേക്ക് എത്തിത്തുടങ്ങി. ഞങ്ങൾക്കിടയിൽ ക്ഷേമ പെൻഷൻ വിതരണത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. ഇതിന് പിന്നാലെയാണ് ക്ഷേമ പെൻഷൻ ഉയർത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

18 മാസത്തെ കുടിശിക ഒന്നിച്ച് കൊടുത്തത് എൽ ഡി എഫ് സർക്കാർ, അത് അവിടെ നിന്നോ?
അവിടുന്ന് ഉയർന്ന് ഇപ്പോൾ 1600 രൂപ ആയി.ഇത് ഇവിടെയും നിൽക്കില്ല.
അത് അതുക്കും മേലെ പോവും എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News